തിരഞ്ഞെടുപ്പിൽ വിവേചനാധികാരം ഉപയോഗിച്ച് വോട്ടു ചെയ്യണമെന്ന് കെഎൽസിഎ

 
KLCA


കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ സമൂഹത്തോട് നീതിപുലര്‍ത്തുന്നമുന്നണികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും വോട്ട് ചെയ്യണമെന്ന് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെ.എല്‍.സി.എ)സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍ യോഗം ആഹ്വാനം ചെയ്തു.


വിവേചന ബുദ്ധിയോടെ സമ്മതിദാനാവകാശം വിനിയോഗിക്കുവാന്‍ സമുദായംഗങ്ങള്‍ക്ക് സാധിക്കുമെന്ന് യോഗം വിലയിരുത്തി.
 എറണാകുളം കച്ചേരിപ്പടിആശിര്‍ഭവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ ( കെ.എല്‍.സി.എ )സംസ്ഥാന മാനേജിങ് കൗണ്‍സില്‍ യോഗം വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.


കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സില്‍ വൈസ് പ്രസിഡന്റും ലത്തീന്‍ സഭ വ്യക്താവുമായ ജോസഫ് ജൂഡ്, കെ.എല്‍.സി.എ സംസ്ഥാനജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, ട്രഷറര്‍ രതീഷ് ആന്റണി, അധ്യാത്മിക ഉപദേഷ്ടാവ് മോണ്‍.ജോസ് നവസ്, ആശീര്‍ഭവന്‍ ഡയറക്ടര്‍ ഫാ.വിന്‍സെന്റ് വാര്യത്ത്, വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് ജോയ് ഗോതുരുത്ത്,കെ എല്‍ സി ഡബ്ലിയുഎ സംസ്ഥാന പ്രസിഡന്റ് റാണി പ്രദീപ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എബി കുന്നേപറമ്പില്‍, അലക്‌സ് താളൂപാടത്ത്, നൈജു അറക്കല്‍, പൈലി ആലുങ്കല്‍, പാട്രിക്ക് മൈക്കിള്‍, സി ജെ പോള്‍ സംസ്ഥാന സെക്രട്ടറിമാരായ ഉഷ ലാസര്‍ , എസ് ക്രിസ്റ്റഫര്‍, കോണ്‍ക്ലിന്‍ ജിമ്മി ജോണ്‍, ജയന്‍ കുന്നേല്‍, ജോണ്‍ ബാബു, ഷീബ മാത്യുഎന്നിവര്‍ പ്രസംഗിച്ചു.

നിയമസഭ സ്ഥാനാര്‍ത്ഥികളായടി ജെ വിനോദ്, സാബു ജോര്‍ജ്, വി കെ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ മാനേജിംഗ് കൗണ്‍സില്‍ യോഗത്തില്‍ എത്തി ഭാരവാഹികളുമായി സംസാരിക്കുകയും പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമയബന്ധിതമായി , കൂടിയാലോചനയിലൂടെ , മുന്‍ഗണന ക്രമത്തില്‍ നടപ്പിലാക്കുന്നതിനായി കെ.എല്‍.സി.എ യുടെ നേതൃത്വത്തില്‍ജാഗ്രത സമിതി രൂപീകരിച്ചു.

അടുത്ത മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖ സംസ്ഥാന മാനേജിങ് കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. സംഘടനയുടെ പുതിയ ഫോറം കണ്‍വീനര്‍മാരെ മാനേജിങ് കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു.
 

Tags

Share this story

From Around the Web