കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ ക്രമക്കേട്: ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിൽ എസ്‌ഐടി രൂപീകരിച്ചു

 
KIFB

തിരുവനന്തപുരം: കിഫ്‌ബി വഴി കണ്ണൂരിൽ വിവിധ പദ്ധതികൾക്കായി ഭൂമി ഏറ്റെടുത്തതിലുണ്ടായ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവായി.

വിജിലൻസ് ഡയറക്ടറുടെ ഉത്തരവിലാണ് പത്തംഗ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്.

 വിജിലൻസ് ഡിഐജി തോംസൺ ജോസ് ഐപിഎസാണ് അന്വേഷണ സംഘത്തിന്റെ മേധാവി. ഒരു എസ്‌പിയും രണ്ട് ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് പത്തംഗ സംഘം.

കണ്ണൂരിൽ വിവിധ പദ്ധതികൾക്കായി കിഫ്‌ബിയുടെ നേതൃത്വത്തിൽ വലിയ തോതിൽ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.

സുധാപിള്ള കമ്മിറ്റിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് നിലവിൽ വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.

വിജിലൻസ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-2 എസ്‌പി ഇ.എൻ. സുരേഷ്, കണ്ണൂർ യൂണിറ്റ് ഡിവൈഎസ്പി ജേക്കബ് എം.പി, തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റ് ഡിവൈഎസ്പി ജയകുമാർ ടി.എൻ എന്നിവരാണ് സംഘത്തിലെ മറ്റ് പ്രധാന ഉദ്യോഗസ്ഥർ. കൂടാതെ ഏഴ് സിഐമാരും ഈ പത്തംഗ സംഘത്തിൽ ഉൾപ്പെടും. സുനിൽ കുമാർ, അനീഷ് വി.കെ, സഞ്ജു ജോസഫ്, എസ്. മുരളി, കൃഷ്ണൻ, അരുൺകുമാർ ആർ, അനൂപ് ചന്ദ്രൻ എന്നിവരാണ് മറ്റ് അന്വേഷണ ഉദ്യോഗസ്ഥർ.

സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി വിവരങ്ങൾ ലഭ്യമാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

Tags

Share this story

From Around the Web