ഇറാന്റെ അടുത്ത പരമോന്നത നേതാവാകാനായുള്ള പിന്‍ഗാമികളാകേണ്ടവരുടെ പട്ടിക ഖമനയി മുന്നോട്ടു വച്ചതായി റിപ്പോര്‍ട്ട്. മകന്റെ പേര് ഒഴിവാക്കി. പട്ടികയില്‍ 3 പുരോഹിതര്‍

​​​​​​​

 
ali khamenai

ടെഹ്‌റാന്‍: ഇസ്രയേലിന്റെ വധഭീഷണി ശക്തമായി തുടരുന്നതിനിടെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ അപൂര്‍വ നടപടി. ഇറാന്റെ അടുത്ത പരമോന്നത നേതാവാകാനായുള്ള പിന്‍ഗാമികളാകേണ്ടവരുടെ പട്ടിക ഖമനയി മുന്നോട്ടു വച്ചതായി റിപ്പോര്‍ട്ട്. 

ഖമനയിയുടെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്ന മകന്‍ മൊജ്തബ ഖമനയിയുടെ പേര് ഒഴിവാക്കിക്കൊണ്ടുള്ള പട്ടികയാണ് നല്‍കിയിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3 പുരോഹിതരുടെ പേരാണ് ഇറാന്‍ പരമോന്നത നേതാവ് സ്ഥാനത്തേക്ക് ആയത്തുല്ല അലി ഖമനയി മുന്നോട്ട് വച്ചിരിക്കുന്നതെന്നും വിവരമുണ്ട്.

Tags

Share this story

From Around the Web