ഡോക്ടര്‍ വിപിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ച്  കെ ജി എം ഒ എ

 
kgmoa

ഡോക്ടര്‍ വിപിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ. സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. ഡോക്ടര്‍മാര്‍ക്കെതിരായ ഇത്തരം സംഭവങ്ങളില്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരനായ ഡോക്ടര്‍ വിപിന് എതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് കെ ജി എം ഒ അസോസിയേഷന്‍ സംസ്ഥാന തലത്തില്‍ പ്രതിഷേധ ദിനം ആചരിക്കുന്നത്. ആക്രമണം നടന്ന താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രതിഷേധം അലയടിച്ചു.


പ്രതിഷേധത്തെ തുടര്‍ന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഒ പി സേവനങ്ങള്‍ പൂര്‍ണമായും തടസ്സപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളില്‍ കെ ജി എം ഒ അസോസിയേഷന്‍ പ്രതിഷേധ സംഗമം നടത്തി.

Tags

Share this story

From Around the Web