കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി; പരിഹാരത്തിനായി കേന്ദ്രവുമായി ചര്‍ച്ച നടത്തുമെന്ന് സണ്ണി ജോസഫ്!

 
sunny joseph

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഊര്‍ജ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. 

മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും, ഇതിനായി സമയം തേടിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതോടൊപ്പം എന്‍.ടി.പി.സി ചെയര്‍മാനുമായി നടത്തിയ ചര്‍ച്ച വിജയകരമായി പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു. എന്‍.ടി.പി.സിയുടെ പൂളില്‍ നിന്ന് കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. 

കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കാമെന്ന് എന്‍.ടി.പി.സി ചെയര്‍മാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടലുകളാണ് നടത്തിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web