കേരള സർവകലാശാലയുടെ നടപടി കോടതി വിധികൾക്കെതിര്: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിസി. വിഷയത്തിൽ കേരള സർവ്വകലാശാല വി സി ക്ക് കത്തയച്ചിട്ടുണ്ട്

 
KERALA UNIVERSITY

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകൾക്ക് കേരള സർവകലാശാലയിൽ അംഗീകാരമില്ലാത്ത സംഭവത്തിൽ വിമർശനവുമായി ഓപ്പൺ സർവകലാശാല. കേരള സർവകലാശാലയുടെ നടപടി കോടതി വിധികൾക്കെതിരാണെന്ന് വിസി ഡോ. വി.പി. ജഗദിരാജ് പറഞ്ഞു.

വിഷയത്തിൽ കേരള സർവകലാശാല വിസിയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും ഉടൻ ഉത്തരവിറക്കാമെന്ന് കേരള സർവകലാശാല വിസി ഉറപ്പ് നൽകിയെന്നും വിസിഡോ. വി.പി. ജഗദിരാജ് പറഞ്ഞു.

ആവശ്യമെങ്കിൽ നിയമനടപടിയ്ക്ക് പോകാൻ കഴിയും. പ്രവേശന നടപടികളിൽ വിദ്യാർഥികളോട് യോഗ്യതാ സർട്ടിഫിക്കറ്റ് ചോദിക്കാൻ പാടില്ലെന്ന് തീരുമാനമുണ്ട്. പരസ്പരം അംഗീകരിച്ച രീതിയാണിതെന്നും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിസി പറഞ്ഞു.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന എല്ലാ പ്രോഗ്രാമുകൾക്കും കേരളത്തിലെ മറ്റു സർവകലാശാലകൾ നടത്തുന്ന പ്രോഗ്രാമുകൾക്കുള്ള തുല്യ അംഗീകാരം ഉണ്ട്.

യുജിസി റെഗുലേഷൻസ് 2020ന്റെ റെഗുലേഷൻ 22 പ്രകാരം റെഗുലർ മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും ഓപ്പൺ & ഡിസ്റ്റൻസ് മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും തുല്യമാണെന്നും വിസി പ്രൊഫ. ഡോ. ജഗതി രാജ് വി.പി. പറഞ്ഞു.

ചില യൂണിവേഴ്സിറ്റികൾ ഓപ്പൺ സർവകലാശാലയുടെ പിജി പഠിച്ചിറങ്ങിയ കുട്ടികളിൽ നിന്നും ഇക്ക്വലൻസി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് വിസി കാര്യങ്ങളിൽ വ്യക്തത വരുത്തിയത്.

യുജിസിയുടെ മേൽ സൂചിപ്പിച്ച റെഗുലേഷൻ കൂടാതെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരവും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പോലുള്ള യുജിസി അംഗീകരിച്ചിട്ടുള്ള വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന ഡിഗ്രികൾ മറ്റു സർവകലാശാലകളും സ്ഥാപനങ്ങളും അംഗീകരിക്കണം എന്ന് നിഷ്കർഷിച്ചിട്ടുണ്ടെന്നും വിസി പറഞ്ഞു.

Tags

Share this story

From Around the Web