കേരള സര്‍വകലാശാല രജിസ്ട്രാര്‍ കേസ്. കെ എസ് അനില്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

തിരുവനന്തപുരം:കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. രജിസ്ട്രാറുടെ ചുമതല നിര്‍വ്വഹണം വി സി തടസപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
രജിസ്ട്രാര്‍ സ്ഥാനത്തുനിന്നുള്ള സസ്‌പെന്‍ഷന്‍ നിയമ വിരുദ്ധമാണെന്നും, സസ്‌പെന്‍ഷന്‍ നിയമന അധികാരിയായ സിന്‍ഡിക്കറ്റ് റദ്ദാക്കിയതായും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ജോയിന്റ് രജിസ്ട്രാര്‍ക്ക് ചുമതല കൈമാറിയ വിസിയുടെ നടപടി നിയമ വിരുദ്ധമാണെന്നും നടപടി റദ്ദാക്കണമെന്നും ഡോ. കെഎസ് അനില്‍ കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബഞ്ച് ഹര്‍ജിയില്‍ വിശദമായ വാദം കേട്ടിരുന്നു. വാദത്തിനിടെ വി സി ഡോ. മോഹനന്‍ കുന്നുമ്മലിന്റെ നടപടികളെ കോടതി വിമര്‍ശിച്ചിരുന്നു.