കേരളം ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം, വോട്ടെടുപ്പ് ഏപ്രില്‍ 9ന്

 
Election


കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് ഏപ്രില്‍ 9ന്, വോട്ടെണ്ണല്‍ മെയ് 4 ന് നടക്കും. കേരളത്തില്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 23. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 26 ആണ്.

കേരളത്തില്‍ 30,471 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. എല്ലാ പോളിംഗ് ബൂത്തുകളിലും 100 % വെബ്ബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. പോളിങ് സ്റ്റേഷനുകളില്‍ കുടിവെള്ളം, റാമ്പ് , വെളിച്ചം ,വീല്‍ ചെയര്‍ ഉറപ്പാക്കും. പോളിങ് സ്റ്റേഷനുകള്‍ക്ക് പുറത്ത് മൊബൈലുകള്‍ സൂക്ഷിക്കാന്‍ സൗകര്യം ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഒരു പോളിംഗ് സ്റ്റേഷനില്‍ പരമാവധി 1200 വോട്ടര്‍മാര്‍ മാത്രമാകും അനുവദിക്കുക.

ഓരോ രണ്ടുമണിക്കൂറിലും പ്രിസെഡിംഗ് ഓഫിസര്‍ പോളിംഗ് നിരക്ക് അപ്പ് ലോഡ് ചെയ്യും. തിരഞ്ഞെടുപ്പ് ആക്രമരഹിതമാകാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടപടിയെടുക്കും. 

5 സംസ്ഥാനങ്ങളിലായി 17.4 കോടി വോട്ടര്‍മാരാണ് ഉള്ളത്. 824 നിയോജകമണ്ഡലങ്ങള്‍. 2.19 ലക്ഷം പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും. എല്ല വോട്ടര്‍ മാരെയും പോളിംഗ് ബൂത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ?ഗ്യാനേഷ് കുമാര്‍ പറഞ്ഞു. എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ, ഉത്തരവാദിത്തത്തോടെ വോട്ട് രേഖപ്പെടുത്തണമെന്ന് അദേഹം പറഞ്ഞു.

Tags

Share this story

From Around the Web