സ്ത്രീവിരുദ്ധതയുടെ ജീര്‍ണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യും’; അപവാദ പ്രചാരണത്തിനെതിരെ കെ ജെ ഷൈന്‍ ടീച്ചര്‍
Sep 18, 2025, 16:51 IST

സോഷ്യല്‍മീഡിയ വഴി തനിക്കെതിരെ ഉയര്‍ന്ന അധിക്ഷേപ പ്രചരണങ്ങളില്‍ ശക്തമായി പ്രതികരിച്ച് സിപിഐഎം നേതാവ് കെ ജെ ഷൈന്‍ ടീച്ചര്‍.
രാഷ്ട്രീയമായും വ്യക്തിപരമായും തകര്‍ക്കുക എന്ന ലക്ഷ്യം വച്ചുള്ള നെറികെട്ട രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നും ഷൈന്‍ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സ്വന്തം നഗ്‌നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തയ്യാറാവണമെന്നും
സൈബര്‍ കുപ്രചരണത്തിനെതിരെ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി നല്‍കിയതായും ടീച്ചര്‍ വ്യക്തമാക്കി.