കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് പ്രയാണം ആരംഭിച്ചു
തിരുവനന്തപുരം: 64മത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ആവേശവുമായി സ്വര്‍ണക്കപ്പ് പ്രയാണം കാസര്‍ഗോഡ് നിന്ന് ആരംഭിച്ചു. മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് തുടക്കം.
വിവിധ ജില്ലകളിലൂടെ യാത്ര ചെയ്ത് ജനുവരി 13ന് സ്വര്‍ണ്ണക്കപ്പ് കലോത്സവം നടക്കുന്ന തൃശൂരിലെത്തും.
മഞ്ചേശ്വരം എം എല്‍ എ കെഎം അഷ്ഫ് സ്വര്‍ണ്ണക്കപ്പ് കൈമാറി യാത്രയ്ക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷനായി. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാമൊരുമിച്ച് സ്വര്‍ണ്ണക്കപ്പിന് ആവേശകരമായ യാത്രയയപ്പ് നല്‍കി.
വിവിധ ജില്ലകളിലൂടെ കടന്നു പോക്കുന്ന സ്വര്‍ണ്ണക്കപ്പ് യാത്രയ്ക്ക് 36 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. പൊതുജനങ്ങള്‍ക്ക് നേരിട്ട് കാണുന്നതിനായി 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണ കപ്പുമായി പോലീസ് സുരക്ഷയില്‍ തുറന്ന വാഹനത്തിലാണ് പ്രയാണം.
ഓരോ ദിവസവും യാത്രാ അവസാനിക്കുന്ന സ്ഥലത്തെ സബ്ട്രഷറിയില്‍ സൂക്ഷിക്കും. കഴിഞ്ഞതവണ തൃശൂര്‍ ജേതാക്കളായതിനാല്‍ തൃശ്ശൂരിലെ സബ് ട്രഷറിയിലാണ് ഒരു വര്‍ഷമായി സ്വര്‍ണ്ണക്കപ്പ് സൂക്ഷിച്ചിരുന്നത്.
ജനുവരി 13ന് വൈകുന്നേരം സ്വര്‍ണ്ണക്കപ്പ് കേരള സ്‌കൂള്‍ കലോത്സവം നടക്കുന്ന തൃശൂരിലെ പ്രധാന വേദിയായ തേക്കിന്‍ കാട് മൈതാനിയിലെത്തി എന്നാല്‍ കലാമാമാങ്കത്തിന് തുടക്കം കുറിക്കും.
ചാമ്പ്യന്മാരായ തൃശൂര്‍ ആതിഥ്യമരുളുന്ന ഇത്തവണത്തെ സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണ കപ്പ് ആര് കൊണ്ടു പോകുമെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം.