കേരളത്തിലേക്ക് 66 പ്രത്യേക ബസ് സര്‍വീസുകള്‍ അനുവദിച്ച് കര്‍ണാടക ആര്‍ടിസി.. നാട്ടിലേയ്ക്ക് വരാനിരിക്കുന്ന മലയാളികൾക്ക് ആശ്വാസമായി കർണാടക സർക്കാരിന്റെ തീരുമാനം
Updated: Dec 16, 2025, 22:26 IST
തിരുവനന്തപുരം: ക്രിസ്മസ് അവധി കണക്കിലെടുത്ത് കേരളത്തിലേക്ക് 66 പ്രത്യേക ബസ് സര്‍വീസുകള്‍ അനുവദിച്ച് കര്‍ണാടക ആര്‍ടിസി.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 19നും 20നും 14 ബസുകള്‍ വീതവും 23നും 24നും 19 ബസുകള്‍ വീതവുമാണ് അനുവദിച്ചത്.
ശബരിമല തീര്‍ഥാടനം മുന്‍നിര്‍ത്തി ബംഗളൂരുവില്‍ നിന്നും പമ്പയിലേക്ക് നേരത്തേ അനുവദിച്ച പ്രത്യേക സര്‍വീസുകളുള്‍പ്പെടെയാണിത്.
ഡിസംബര്‍ 19, 20, 23, 24 തീയതികളിലാണ് സര്‍വീസുകള്‍. മൂന്നാര്‍, എറണാകുളം, പാലക്കാട്, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് മറ്റുള്ള സര്‍വീസുകള്‍.