കനത്ത ചൂടിൽ വാടി തളർന്ന് കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്

 
HEAT

കനത്ത ചൂടിൽ വലയുകയാണ് കേരളം. വരും ദിവസങ്ങളിലും ചൂടിന് ശമനമുണ്ടാകില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. 

ശനിയാഴ്ച വരെ പാലക്കാട് 40 ഡിഗ്രി വരെയും കൊല്ലത്ത് 38 ഡിഗ്രി വരെയും ചൂടുയരാൻ സാധ്യതയുണ്ട്.

വയനാട്, ഇടുക്കി ജില്ലകളിൽ ഒഴികെ 12 ജില്ലകളിലും യെല്ലോ അലർട്ടാണ്.


സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ അടുത്ത അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് കാര്യമായ മഴ ലഭിക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ടോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിലേക്ക് എത്തിയിരുന്നു. തിങ്കളാഴ്ച വൈകീട്ടത്തെ വൈദ്യുതി ആവശ്യകത 5933 മെഗാവാട്ട് ആയിരുന്നു. 

ഇത് 6000 മെഗാവാട്ടിലേക്ക് എത്തിയാൽ വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകുമെന്ന് കെ എസ് ഇ ബി അറിയിച്ചു.

Tags

Share this story

From Around the Web