കേരളം, സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം. ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച മുഖ്യമന്ത്രി നടത്തും

 
LITERACY

തിരുവനന്തപുരം: സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം.

ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച മുഖ്യമന്ത്രി നടത്തും. വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് ചടങ്ങ്.

ഒന്നരക്കോടി ആളുകളെ സർവേക്ക് വിധേയമാക്കിയെന്നും 85 ലക്ഷം വീടുകളിൽ സർവേ നടത്തിയെന്നും തദ്ദേശമന്ത്രി എം.ബി രാജേഷ് പറഞ്ഞു. 

തിരുവനന്തപുരം പുല്ലംപാറ പഞ്ചായത്തിന്റെ മാതൃക സ്വീകരിച്ചാണ് സർക്കാർ സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയത്.

ഒന്നരക്കോടി ആളുകളെ സർവേക്ക് വിധേയമാക്കിയതിൽ 99.98 പേരും മൂല്യനിർണയത്തിൽ ജയിച്ചു.

തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് സർവേ നടത്തിയത്. 2,57,000 വളണ്ടിയർമാർ ഉണ്ടായിരുന്നുവെന്നും രാജേഷ് വ്യക്തമാക്കി.

Tags

Share this story

From Around the Web