വെന്തുരുകി കേരളം. വേനല്‍ മഴ ശക്തമായില്ലെങ്കില്‍ വൈദ്യുതി ഉപഭോഗം എല്ലാ പരിധികളും പിന്നിടും. ഏപ്രിലില്‍ ഉപഭോഗം 6,000 മെഗാവാട്ട് വരെ എത്തിയേക്കും
കോട്ടയം: വെന്തുരുകി കേരളം..വേനല്‍ മഴ ശക്തമായില്ലെങ്കില്‍ വൈദ്യുതി ഉപഭോഗം എല്ലാ പരിധികളും പിന്നിടും.
ഏപ്രിലില്‍ ഉപഭോഗം 6,000 മെഗാവാട്ട് വരെ എത്തിയേക്കും.
മാര്‍ച്ച് 25ലെ വൈദ്യുത ഉപഭോഗം 5802 മെഗാവാട്ട് ആയിരുന്നു. രാത്രി 10.30നുള്ള കണക്കാണിത്. 2024 ജൂണ്‍ രണ്ടിന് രാത്രി 5,797 മെഗാവാട്ട് വരെ ഉയര്‍ന്നതാണ് ഇതിനു മുമ്പുള്ള വര്‍ധന.
വൈദ്യുതി ബോര്‍ഡ് പ്രതീക്ഷിച്ചതിലും വൈദ്യുതി ആവശ്യകത മാര്‍ച്ചില്‍ ഉണ്ടായി. ശരാശരി 5,550 മെഗാവാട്ടായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ചൂട് കനത്തതോടെ ഈ കണക്കുകൂട്ടല്‍ തെറ്റുകയായിരുന്നു.
സാധാരണ ഏപ്രിലിലോടെയാണു കേരളത്തില്‍ വൈദ്യുതി ഉപഭോഗം ഉയര്‍ന്ന അവസ്ഥയില്‍ എത്തുന്നത്.
എന്നാല്‍ ഇത്തവണ മാര്‍ച്ചില്‍ തന്നെ ചൂട് കനത്തതാണ് വൈദ്യുതി ഉപഭോഗത്തിലും പ്രതിഫലിച്ചത്.
വേനല്‍ മഴ ശക്തമായി ല്ലെങ്കില്‍ വൈദ്യുതി ഉപഭോഗം എല്ലാ പരിധികളും പിന്നിടുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍.
വൈദ്യുതി ഉപയോഗം വര്‍ധിച്ചാലും തടസം ഉണ്ടാകാതെ വിതരണം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് കെഎസ്ഇബി അധികൃതര്‍ ഉറപ്പുനൽകുന്നത്.
തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പു തന്നെ ഇക്കാര്യത്തില്‍ വീഴചയുണ്ടാ കരുതെന്നു നിര്‍ദേശം സർക്കാർ നല്‍കിയിരുന്നു.
പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ടി വന്നാല്‍ അത് ഭരണ തുടര്‍ച്ചയെ ബാധിച്ചേക്കുമെന്ന ആശങ്ക എല്‍.ഡി.എഫിനുണ്ട്.