"കേരളം ഗുണ്ടകളുടെ പറുദീസയല്ല"; മനപൂർവം പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് രമേശ് ചെന്നിത്തല
Aug 9, 2026, 09:26 IST
അർജുൻ ആയങ്കിയുടെ അറസ്റ്റിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്നും കേരളം ഗുണ്ടകളുടെ പറുദീസയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മനഃപൂർവം പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ലിസ്റ്റുകൾ പ്രകാരം ഗുണ്ടകൾക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. അർജുൻ ആയങ്കിയെ മുൻ മുഖ്യമന്ത്രിയും ജയരാജനും തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും, ഇങ്ങനെയുള്ള ആളുകളെ ആർക്കും സംരക്ഷിക്കാൻ ആകില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.