കേരളം ചുട്ടുപൊള്ളുന്നു. 11 ജില്ലകളില്‍ താപനില ഉയരും. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

 
HEAT


കൊച്ചി: സംസ്ഥാനത്ത് വേനല്‍ചൂട് കടുക്കുന്നു. വരും ദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

ഉയര്‍ന്ന താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നത് കാരണം മലയോര മേഖലകളൊഴികെയുള്ള സ്ഥലങ്ങളില്‍ കടുത്ത അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്.

ഇന്നും നാളെയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ താപനില 37ത്ഥഇ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.


 തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില 36ത്ഥഇ വരെയും ഉയര്‍ന്നേക്കാം. 

കടുത്ത ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം എന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.


ചൂട് കൂടുമ്പോഴും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

അതേസമയം, കേരള  കര്‍ണാടക  ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

Tags

Share this story

From Around the Web