കേരളം രാജ്യത്തിന് മാതൃക’; സംസ്ഥാനത്തെ പ്രശംസിച്ച് കര്‍ണാടക റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണ വൈര ഗൗഡ

 
Krishana vaira

കേരളത്തെ പ്രശംസിച്ച് കര്‍ണാടക റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണ വൈര ഗൗഡ. കേരളം രാജ്യത്തിന് മാതൃകയാണെന്നും കേന്ദ്ര അവഗണനക്കിടയിലും കേന്ദ്രം വികസിക്കുന്നുവെന്നും കൃഷ്ണവൈര ഗൗഡ പറഞ്ഞു.

കേരളത്തിന്റെ ആരോഗ്യമേഖലയെയും വിദ്യാഭ്യാസ മേഖലയെയും മനുഷ്യ വിഭവ വികസനത്തെയും അദ്ദേഹം പ്രശംസിച്ചു. കായംകുളത്ത് ആലപ്പുഴ എം പി കെസി വേണുഗോപാല്‍ സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡിലാണ് കൃഷ്ണവൈര ഗൗഡ കേരളത്തെ പ്രശംസിച്ചത്. കെസി വേണുഗോപാല്‍ അടക്കം കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു കേരളത്തെ പ്രശംസിച്ചത്. കര്‍ണാടകയില്‍ എത്തുന്നതില്‍ അധികവും കേരളത്തില്‍ നിന്നുള്ള മിടുക്കന്മാരായ വിദ്യാര്‍ത്ഥികളാണെന്നും അദ്ദേഹം പറഞ്ഞു.


ആരോഗ്യ മേഖലയെയും വിദ്യാഭ്യാസ മേഖലയും വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവിന്റെ നാട്ടിലാണ് അദ്ദേഹത്തിന്റെ കൂടി നേതാവായിട്ടുള്ള കര്‍ണാടക റെവന്യൂ മന്ത്രിയുടെ പ്രതികരണം.

Tags

Share this story

From Around the Web