രാസലഹരിയുടെ പിടിയിൽ കേരളം; 15കോടിയുടെ മാരക ലഹരിമരുന്ന് പിടിച്ചെടുത്തിട്ടും സർക്കാരിന്റെ മദ്യനയം തിരിച്ചടിയാകുന്നുവോ? വീര്യം കുറഞ്ഞ മദ്യത്തിനെതിരായ കർശന നിലപാട് ലഹരി മാഫിയയെ സഹായിക്കുന്നുണ്ടോ?

 
thoofan

തിരുവനന്തപുരം: കേരളത്തിലേക്ക് കോടാനുകോടികളുടെ ലഹരിയുടെ കുത്തൊഴുക്ക് വ്യാപകമായിരിക്കുന്ന ഘട്ടത്തിലാണ്, ലോകമെങ്ങും പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽ ഡ്രിങ്കിംഗ് എന്ന ആശയത്തോട് അടുത്തുനിൽക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിനെതിരേ കേരളത്തിൽ പ്രതിപക്ഷവും ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും വാളെടുക്കുന്നത്. 

ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ എന്ന ലഹരിവേട്ടയിൽ രണ്ടാഴ്ചയ്ക്കിടെ 15 കോടിയിലേറെ വിലയുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 

ഓപ്പറേഷൻ തൂഫാൻ തുടങ്ങിയ ശേഷം ലഹരിമാഫിയ തത്കാലം കേരളത്തിൽ ലഹരി വിൽപ്പന നിർത്തി വച്ചിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വെളിപ്പെടുത്തിയിരുന്നു.

ഈ ഘട്ടത്തിൽ പോലും ഇത്രയും വിലയുള്ള രാസലഹരി പിടികൂടിയ സാഹചര്യമാണ് കേരളത്തിലുള്ളത്. പോലീസും എക്സൈസും പിടികൂടുന്നതിന്റെ എത്രയോ മടങ്ങ് ലഹരി കേരളത്തിലേക്ക് ഒഴുകുന്നു. 

അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും വൻതോതിൽ ലഹരിയെത്തുന്നു. കേരളത്തിലേക്ക് കടൽ, കര, ആകാശ മാർഗങ്ങളിൽ ലഹരിയെത്തുന്നു. 

ഒരു തവണ ഉപയോഗിച്ചാൽ ആജീവനാന്ത കാലം അടിമകളാക്കുന്നതാണ് ലാബുകളിലുണ്ടാക്കുന്ന രാസലഹരി. 

കേരളത്തിനു പുറത്തെ ലാബുകളിൽ കൃത്രിമമായി ഉണ്ടാക്കുന്നവയാണ് രാസലഹരി. 24 മണിക്കൂറും അതിലേറെയും ഉന്മാദം ഉറപ്പാക്കുന്നവയാണ് ഈ ലഹരി.

യുവതലമുറയെ ഇല്ലാതാക്കുന്ന ഈ രാസലഹരി ഇത്രയും വ്യാപിച്ച ഘട്ടത്തിലാണ്, സർക്കാർ കൊണ്ടുവരുന്ന വീര്യം കുറ‍ഞ്ഞ മദ്യത്തെക്കുറിച്ചുള്ള വിവാദങ്ങളെ കാണേണ്ടത്. 

മദ്യപാനം പൂർണ്ണമായി ഉപേക്ഷിക്കാതെ, അതിൻ്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകമെങ്ങും ട്രെൻഡായി മാറിയ ജീവിതശൈലിയാണ് ‘സോബർ ക്യൂരിയസ്’. 

മദ്യത്തിന് അടിമപ്പെടാതെ ആഘോഷങ്ങളെന്തും ആസ്വദിക്കുക എന്നതാണ് പുതിയ തലമുറയുടെ നയം. പുതിയ തലമുറയായ ജെൻ സി ഏറ്റെടുത്ത ഈ ട്രെൻഡ്, ലോകമെമ്പാടുമുള്ള മദ്യപാന രീതിയെ അടിമുടി മാറ്റുന്നതാണ്. 

സോബർ ക്യൂരിയസ് എന്ന വാക്ക് സൂചിപ്പിക്കുന്നത് മദ്യപാനമില്ലാത്ത ജീവിതത്തെക്കുറിച്ച് ആകാംക്ഷയുള്ളവർ എന്നാണ്. 

ഇത് പൂർണ്ണമായി മദ്യം ഉപേക്ഷിക്കുന്ന രീതിയല്ല. മറിച്ച് മദ്യപാനം കുറയ്ക്കുന്നതിനും അല്ലെങ്കിൽ തൽകാലികമായി ഒഴിവാക്കുന്നതിനുമുള്ള ഒരു മൈൻഡ്ഫുൾ ഡ്രിങ്കിംഗ് രീതിയാണിത്. 

ഒരുകാലത്ത് വളരെ കൂളായി കാണ്ടിരുന്ന മദ്യപാന ശീലം, ഇന്ന് ജെൻസികളുടെ കണ്ണിൽ ആരോഗ്യത്തിനും മാനസികാവസ്ഥയ്ക്കും ഹാനികരമായ ഒന്നായി മാറുകയാണ്. ഇതിന് ഏറ്റവും അനുകൂലമായതാണ് വീര്യം കുറഞ്ഞ മദ്യം.

പഴയ തലമുറയ്ക്ക് വിനോദത്തിന്റെ ഭാഗമായിരുന്നു മദ്യം, എന്നാൽ ജെൻ സികൾക്ക് ശാരീരികവും മാനസികവുമായ തിരിച്ചടിയാണിത്. ഇതിന് പിന്നിൽ ശക്തമായ ആരോഗ്യപരമായ കാരണങ്ങളുണ്ട്. 

സോഷ്യൽ ഡ്രിങ്കിംഗ് എന്നതാണ് ഇന്ന് ലോകമെങ്ങും പ്രോത്സാഹിപ്പിക്കുന്ന നയം. അതായത് മദ്യ ഉപയോഗം വളരെ കുറവായിരിക്കും. വിദേശത്ത് പൂർണ്ണമായ മദ്യവിമുക്തിയിലേക്ക് നീങ്ങുന്നില്ലെങ്കിലും, 'സോബറിഷ്' എന്ന ഈ പുതിയ ശീലം കാരണം റെസ്റ്റോറന്റുകളിലും ബാറുകളിലും മദ്യമില്ലാത്ത കോക്ക്ടെയിലുകൾ ആവശ്യപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. 

ഈ സാഹചര്യത്തിലാണ് വീര്യം കുറഞ്ഞ മദ്യം പ്രസക്തമാവുന്നത്. അതിനിടയിലാണ് കേരളത്തിലെ വിവാദങ്ങൾ.

ബജറ്റ് പ്രഖ്യാപനം അനുസരിച്ച് 0.5–10% വീര്യമുള്ളവയ്ക്ക് 120 ശതമാനവും 10–20% വീര്യമുള്ളവയ്ക്ക് 175 ശതമാനവുമാണ് നികുതി. 

നേരത്തെ സാധാരണ വിദേശമദ്യത്തിന്റെ അതേ നികുതിനിരക്ക് (251%) നൽകേണ്ടിയിരുന്നതിനാൽ കമ്പനികൾ വിൽപനയ്ക്ക് തയ്യാറായിരുന്നില്ല. കഴിഞ്ഞ സർക്കാർ 2022–23 ലെ അബ്കാരി നയത്തിൽ വീര്യം കുറഞ്ഞ മദ്യവിൽപന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തതെങ്കിലും നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല.  

കശുമാങ്ങ പോലെയുള്ള പഴങ്ങളിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഹോർട്ടി ലിക്കറിന്റെയും നികുതി ഘടന പരിഷ്കരിക്കാനുണ്ട്. 20– 30% വീര്യമുള്ള ഹോർട്ടി ലിക്കർ വിൽക്കാൻ ചട്ടം ഭേദഗതി ചെയ്തിട്ടുണ്ടെങ്കിലും നികുതി നിശ്ചയിച്ചിട്ടില്ല. നിലവിൽ ആരും ഉൽപാദനം തുടങ്ങിയിട്ടില്ല.

ഇടത് സർക്കാരിന്റെ 2022-23 ലെ മദ്യനയത്തിന്റെ സൃഷ്ടിയാണ് വീര്യംകുറഞ്ഞ മദ്യം. 0.5 ശതമാനം മുതൽ 20 ശതമാനം വരെ സ്പിരിറ്റ് അടങ്ങിയ മദ്യം വിൽക്കുന്നതിന് വിദേശമദ്യചട്ടത്തിൽ രണ്ടാം പിണറായി സർക്കാർ ഭേദഗതി വരുത്തിയിരുന്നു. 

സർക്കാർ തീരുമാനത്തിന്റെ ചുവടുപിടിച്ച് കേരളവിപണി ആദ്യം ലക്ഷ്യമിട്ടത് ബക്കാർഡി ഇന്ത്യ എന്ന മദ്യക്കമ്പനിയെയാണ്. 4.8 ശതമാനം വീര്യമുള്ള ബക്കാർഡി ബ്രീസറും എട്ടുശതമാനം വീര്യമുള്ള ബക്കാർഡി പ്ലസും വിൽക്കാൻ അവർ അനുമതി തേടി. 

എന്നാൽ, വിൽപ്പന നികുതി നിശ്ചയിക്കാത്തത് തടസ്സമായി. കേരളം ഒഴികെയുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളിലും വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നുണ്ട്. പ്രത്യേക നികുതിഘടനയാണുള്ളത്.

Tags

Share this story

From Around the Web