വീണ്ടും പനി കിടക്കയില്‍ കേരളം; സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം,ഇന്നലെ മാത്രം 7740 പേരാണ് പനി ബാധിച്ച് ചികിത്സ നേടിയത്

 
fever


തിരുവനന്തപുരം: അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങള്‍ക്കിടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം. ഇന്നലെ മാത്രം 7740 പേരാണ് പനി ബാധിച്ച് ചികിത്സ നേടിയത്. 

മലപ്പുറം ജില്ലയിലാണ് പനികണക്ക് കൂടുതല്‍. ഇന്‍ഫ്‌ലുവന്‍സ വ്യാപനവും തുടരുകയാണ്. അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ കുറവെന്നതും സ്ഥിതി വഷളാക്കുന്നു.


1345 പേര്‍ക്കാണ് ഇന്നലെ തിരുവനന്തപുരത്ത് പനി ബാധിച്ചത്. ഇന്നലെ മാത്രം 34 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി സംശയത്തെ തുടര്‍ന്ന് 107 പേര്‍ നിരീക്ഷണത്തിലാണ്.10 പേര്‍ക്ക് എലിപ്പനിയും 5 പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു.

 രണ്ട് ഷിഗല്ല കേസുകളും 24 മഞ്ഞപ്പിത്ത കേസുകളുമുണ്ട്. ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരണത്തിനിടയാക്കിയ ഇന്‍ഫ്‌ലുവന്‍സ 39 പേര്‍ക്കാണ് നിലവില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്‍ഫ്‌ലുവന്‍സ വൈറസ് മൂലം ശ്വാസകോശത്തെയും തൊണ്ടയും ബാധിക്കുന്ന പകര്‍ച്ചവ്യാധിയാണിത്.


മലപ്പുറം ജില്ലയിലാണ് പനിബാധിതര്‍ കൂടുതലുള്ളത്.തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ വിവിധതരം പനി ബാധിച്ച് ഒരു ദിവസം ചികിത്സ തേടുന്നത് അഞ്ഞൂറിലധികം ആളുകള്‍.

 മഴയും കാലാവസ്ഥ മാറ്റവുമാണ് പകര്‍ച്ചവ്യാധി വ്യാപനത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ സ്വയം ചികിത്സ തേടാതെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം പരിശോധനയും ചികിത്സയും തേടണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

Tags

Share this story

From Around the Web