പനിപ്പേടിയില്‍ കേരളം; 68 പേര്‍ക്ക് ഡെങ്കിപ്പനിയും 19 പേര്‍ക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചു
പകര്‍ച്ചവ്യാധിയില്‍ വിറച്ച് കേരളം. സംസ്ഥാനത്ത് നിന്ന് 19 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഷിഗെല്ല വ്യാപനം കൂടുതല്‍ കോഴിക്കോട് ജില്ലയിലാണ് .
ഡെങ്കിപ്പനി എലിപ്പനി മഞ്ഞപ്പിത്തം ചിക്കന്‍പോക്‌സ് വ്യാപനവും രൂക്ഷം. ഇന്നത്തെ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം 13849 ആണ്. പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തിയവരുടെ കണക്കാണിത്.
ഷിഗെല്ല , ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം,ചിക്കന്‍പോക്‌സ്, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നു.
കോഴിക്കോട്,തൃശ്ശൂര്‍,കണ്ണൂര്‍,തിരുവനന്തപുരം, കൊല്ലം, എറണാകുളം ,മലപ്പുറം ജില്ലകളിലായി സംസ്ഥാനത്ത് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത് 19 പേര്‍ക്ക് . കോഴിക്കോട് 9 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.
68 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. 297 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളില്‍ ചികിത്സ തേടി. 14 പേര്‍ക്ക് എലിപ്പനി, നാലുപേര്‍ക്ക് മലേറിയ, 15 പേര്‍ക്ക് മഞ്ഞപ്പിത്തം, 80 പേര്‍ക്ക് ചിക്കന്‍പോക്‌സ് ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരവും ഒരാള്‍ക്ക് മങ്കിപോക്‌സും സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെ 5 മരണങ്ങള്‍ ഡെങ്കി, എലിപ്പനി, മഞ്ഞപ്പിത്തം, ഇന്‍ഫ്‌ലുവന്‍സ, അരൗലേ ലിരലുവമഹശശേ െതുടങ്ങിയവ ബാധിച്ചെന്ന് സ്ഥിരീകരിച്ചു.
നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലുള്ള ഫാറൂഖ് കോളജ് സ്വദേശിയായ 43 കാരന്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു.
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ഒരാള്‍ കൂടി ആശുപത്രി വിട്ടു. സമ്പര്‍ക്കപ്പട്ടികയില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആകെ 9 പേരില്‍ 6 പേര്‍ ഇതിനോടകം ആശുപത്രി വിട്ടു.
എബോള സംശയത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ തുടരുന്ന യുവതിയുടെ പരിശോധനാഫലം ഇന്ന് ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു.