വക്കഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച് കേരള ഹൈക്കോടതി

 
HIGH COURT

കൊച്ചി:  വക്കഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കേരള ഹൈക്കോടതി മരവിപ്പിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരള ഹൈക്കോടതി നിര്‍ണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

നിലവിലുള്ള കേരള വക്കഫ് ബോര്‍ഡ് കേന്ദ്ര വക്കഫ് നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് അനുസൃതമായല്ല രൂപീകരിച്ചിരിക്കുന്നതെന്ന അഡ്വ. ഷോണ്‍ ജോര്‍ജ് ഉന്നയിച്ച വാദം പ്രഥമദൃഷ്ട്യാ പരിഗണിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

കേസ് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതുവരെ വക്കഫ് ബോര്‍ഡിന്റെ ഭരണപരമായ ചുമതല വക്കഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരിക്കും നിര്‍വഹിക്കുക.

ഇതോടെ നിലവിലുള്ള വക്കഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്. കേന്ദ്ര വക്കഫ് നിയമത്തിന്റെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടുള്ള ഭരണസംവിധാനം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഈ ഉത്തരവ് വ്യക്തമാക്കുന്നതാണെന്ന് അഡ്വ. ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.

Tags

Share this story

From Around the Web