മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴ് വാക്കായി :പഞ്ചാബ് ലൗലി സർവ്വകലാശാലയിലെ വിദ്യാർഥികളെ കൈയൊഴിഞ്ഞു കേരള ഹൗസ്:കേരള ഹൗസിൽ നോർക്ക റൂട്ട്സിനെ സമീപിച്ച വിദ്യാർഥികളെ ഇറക്കിവിട്ടു
Sep 30, 2026, 17:36 IST
ഡൽഹി :വിദ്യാർഥികളെ നാട്ടിലേക്ക് എത്തിക്കാൻ വേണ്ട സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശനും, മന്ത്രി റോജി എം ജോണും ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പാണ് ലംഘിക്കപ്പെട്ടത്.ഈ വാഗ്ദാനം ലംഘിക്കപ്പെട്ടതോടെ വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധിയിലാണ്.മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് കേരള ഹൗസിൽ നോർക്ക റൂട്ട്സിനെ സമീപിച്ച വിദ്യാർഥികളെ ഇറക്കിവിട്ടു.
ടിക്കറ്റ് നൽകുന്നില്ലെങ്കിൽ വിദ്യാർത്ഥികൾ സ്വന്തം ചിലവിൽ ടിക്കറ്റ് എടുക്കുന്നത് വരെ താമസ സൗകര്യം ഒരുക്കാനും അധികൃതർ വിസമ്മതിച്ചു.
ടിക്കറ്റ് നൽകണോ, താമസ സൗകര്യം നൽകണോ കഴിയില്ലെന്നും, സർകാർ അത്തരം ഉത്തരവ് നൽകിയിട്ടില്ലെന്നും അധികൃതർ വിശദീകരിച്ചു