രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന്‍ പദ്ധതിയെ സംബന്ധിച്ച് എ എ റഹീം എംപി ചോദിച്ച ഉപചോദ്യത്തിലാണ് കേന്ദ്രമന്ത്രി അനുപ്രിയ പാട്ടില്‍ ഇത് വ്യക്തമാക്കിയത്.
2021 മുതല്‍ 23 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിലെ മാതൃമരണ നിരക്ക് കേവലം 30 മാത്രമായിരുന്നു.
എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശില്‍ 141, മധ്യപ്രദേശില്‍ 142, ബിഹാറില്‍ 104, ഒഡീഷയില്‍ 153, ഹരിയാന 81, എന്നിങ്ങനെയാണ് മാതൃമരണ നിരക്കെന്നും മന്ത്രി മറുപടി നല്‍കി.
കേരള സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ നേട്ടമെന്നും കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ആരോഗ്യ ക്ഷേമത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരുപാട് മുന്നിലാണെന്നും ഉത്തരത്തില്‍ പ്രതികരിച്ചുകൊണ്ട് എ എ റഹീം എ പി പറഞ്ഞു.