കേരള കേരളം ആയി; സംസ്ഥാനത്തിന്റെ പേരുമാറ്റത്തിലെ ബില്‍ രാജ്യസഭയും കടന്നു. കേരളത്തിനും മലയാളികളും അഭിമാന നിമിഷമെന്ന് എംപിമാര്‍ 

 
RAJYASABHA

ഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്ന ബില്ലില്‍ രാജ്യസഭയില്‍ പാസായി. 
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായിയാണ് ബില്ല് അവതരിപ്പിച്ചത്.കേരളത്തിനും മലയാളികളും അഭിമാന നിമിഷമെന്ന് എംപിമാര്‍ പറഞ്ഞു. 


അതേസമയം ബില്ല് ചര്‍ച്ചക്ക് ഇടെ അമിത് ഷാ എവിടെയെന്ന ചോദ്യം പ്രതിപക്ഷ എംപിമാര്‍ ഉന്നയിച്ചു. പിന്നാലെ ബില്ലുമായി ബന്ധമില്ലാതെ പരാമര്‍ശങ്ങള്‍ സഭ രേഖകളില്‍ ഉണ്ടാകില്ലെന്ന് രാജ്യസഭ ചെയര്‍ അറിയിച്ചു. അതിനിടെ കാസര്‍കോട് ജില്ലയിലെ ചോദ്യ വിവാദം സഭയില്‍ സി സദാനന്ദന്‍ സഭയില്‍ ഉന്നയിച്ചു.

എന്നാല്‍, സംസ്ഥാനത്തോട് കേന്ദ്രം വിവേചനം കാണിക്കുന്നു എന്ന് പ്രതിപക്ഷ എംപിമാര്‍ ആരോപിച്ചു. വി ശിവദാസന്‍, എ എ റഹിം, ജോസ് കെ മാണി, ഹാരിസ് ബിരാന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 

സുഷ്മിത ദേവ് എംപി ലുങ്കിവാലായെന്ന് പരിഹസിച്ചത് രാവിലെ ജോണ്‍ബ്രിട്ടാസ് ഉന്നയിച്ചതും വലിയ ബഹളത്തിനിടയാക്കി.

നേരത്തെ ബില്ല് ചര്‍ച്ച കൂടാതെ ലോക്സഭ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പേര് മാറ്റം പൂര്‍ത്തിയാകും.
 

Tags

Share this story

From Around the Web