കേരള സി.എസ്.ഐ. ബിഷപ്പ്‌സ് കൗണ്‍സില്‍ മേലുകാവില്‍: സഭയുടെയും സമൂഹത്തിന്റെയും സമകാലിക വെല്ലുവിളികള്‍ ചര്‍ച്ച ചെയ്തു
കേരള റീജണല്‍ സി.എസ്.ഐ. ബിഷപ്പ്‌സ് കൗണ്‍സില്‍ മെയ് 30 ന് ഈസ്റ്റ് കേരള മഹായിടവക ആസ്ഥാനമായ മേലുകാവില്‍വച്ചു നടത്തി. കേരളത്തിലെ 6 മഹായിടവകകളുടെയും അദ്ധ്യക്ഷന്മാര്‍ ഈ സമ്മേളനത്തില്‍ സംബന്ധിച്ചു. ക്രിയാത്മകമായ ആലോചനകളും ചര്‍ച്ചകളും നടന്നു.
ദക്ഷിണ കേരള മഹായിടവകയുടെ നവാഭിഷിക്തനായ അദ്ധ്യക്ഷന്‍ റൈറ്റ് റവ. ഡോ. പ്രിന്‍സ്റ്റണ്‍ ബെന്നിനെ പ്രസ്തുത കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുകയും മദ്ധ്യ കേരള മഹായിടവകയുടെ ആശംസകള്‍ അറിയിക്കുകയും ചെയ്തു. മേല്‍പ്പട്ടത്വ ശുശ്രൂഷയില്‍ പത്ത് വര്‍ഷം പൂര്‍ത്തീകരിച്ച മലബാര്‍ മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ റോയ്‌സ് മനോജ് വിക്ടറിനും മദ്ധ്യ കേരള മഹായിടവകയുടെ ആശംസകള്‍ നേര്‍ന്നു.
ആറ് ബിഷപ്പന്മാരും ചേര്‍ന്ന് ബഹുമാന്യനായ കേരള മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുവാനും സമകാലിക പശ്ചാത്തലത്തില്‍ സഭയും സമൂഹവും അഭിമുഖീകരിക്കുന്ന വെല്ലുവിളികളും വിവിധ ആവശ്യങ്ങളും അറിയിക്കുവാനും തീരുമാനിച്ചു.
കൂടാതെ, ആറ് മഹായിടവകകളിലെയും വൈദികരുടെ ഒരു സമ്മേളനം സെപ്റ്റംബര്‍ 25 നു കോട്ടയത്തുവെച്ച് നടത്തുവാനും തീരുമാനിച്ചു.