മത ന്യൂനപക്ഷങ്ങളോടുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന്
കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ

തൊടുപുഴ: മുട്ടം മത ന്യൂനപക്ഷങ്ങളോടുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന്
കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് പറഞ്ഞു. ബജ്റംഗ്ദൾ പോലുള്ള തീവ്രവാദ സംഘടനകൾരാജ്യത്തിൻ്റെ ഭരണഘടനാ സംരക്ഷകരാകുന്നത് അപകടകരമെന്നും അപു ജോൺ ജോസഫ് പറഞ്ഞു.
ബജ്‌രംഗ്ദൾ പ്രവർത്തകരുടെ ഭീഷണിക്ക് വഴങ്ങി ചത്തീസ്ഗഡിൽ 2 കന്യാസ്ത്രീകളെ ജയിലിലടച്ച് ക്രൂശി ക്കുന്ന നടപടി പ്രതി ഷേധാർഹമാണ്. പോലീസ് സ്റ്റേഷനിലും റെയിൽവ്വേ സ്റ്റേഷനിലും ബജ്റംഗ്ദൾ പ്രവർത്തകരുടെ ഭീഷണിക്ക് മുമ്പിൽ അധികൃതർ നിയമലംഘനമാണ് നടത്തിയത്.
ജോലിക്കായി കൂട്ടി കൊണ്ടുവന്നവരെ ഭീഷണി മുഴക്കി മൊഴിമാറ്റി പറയിച്ച് മിഷനറി പ്രവർത്തനം നടത്തുന്ന കന്യാസ്ത്രീകളെ ജയിലിലടച്ച് ക്രൂശിക്കുന്നത് കേന്ദ്ര സംസ്ഥാന ബി.ജെ.പി സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കുകയാണ്.
കേരള യൂത്ത് ഫ്രണ്ട് മുട്ടം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം . മണ്ഡലം പ്രസിഡൻ്റ് സന്തു ടോമി കാടൻങ്കാവിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ പുതിയതായി യൂത്ത് ഫ്രണ്ടിൽ കടന്നുവന്ന പ്രവർത്തകർക്ക് അംഗത്വ വിതരണോദ്ഘാടനം നടത്തി.പാർട്ടി നിയോജക മണ്ഡലം പ്രസിഡൻ്റ് ബ്ലയിസ് ജി വാഴയിൽ മുഖ്യപ്രഭാഷണം നടത്തി.
സംഘടനാ പ്രവർത്തന റിപ്പോർട്ട് സംസ്ഥാന ജനറൽ സെക്രട്ടറി ക്ലമൻ്റ് ഇമ്മാനുവൽ അവതരിപ്പിച്ചു. പാർട്ടി മണ്ഡലം പ്രസിഡൻ്റ് കെ.ടി അഗസ്റ്റിൻ, ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജെയ്സ് ജോൺ, രഞ്ജിത്ത് മനപ്പുറത്ത്,ജോബി തീക്കുഴിവേലിൽ , അജോ പ്ലാക്കൂട്ടം,അഡ്വ ജെറിൻ കാരിശ്ശേരിയിൽ,വിഷ്ണു സജി, സിറിൽ വയലിൽക്കുന്നേൽ, സിബി പൂവേലിൽ, ഷാജിമോൻ കുന്നത്ത് , മിൽസു ഇരുവേലിക്കുന്നേൽ,
ഷിജോ മൂന്നുമാക്കൽ, സ്മിനു പുളിക്കൽ,മേഴ്സി ദേവസ്യ , കെ എ പരിത് ,ഷേർലി അഗസ്റ്റിൻ, മാത്യു പാലംപറമ്പിൽ,ജോസഫ് തൊട്ടിത്താഴത്ത്,പൗലോസ് പൂച്ചക്കുഴി, റ്റി എച്ച് ഈസാ,ദേവസ്യ ആരനോലിക്കൽ എന്നിവർ സംസാരിച്ചു.