ഛത്തീസ്ഗഡിൽ അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ട   കന്യാസ്ത്രീമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം ) ഉഴവൂർ , മോനിപ്പള്ളി സംയുക്ത മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

 
MONIPALLLY

ഉഴവൂർ : ഛത്തീസ്ഗഡിൽ അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ട  രണ്ട് കന്യാസ്ത്രീമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (M) ഉഴവൂർ .മോനിപ്പള്ളി സംയുക്ത മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു . 

പരിപാടികൾക്ക്  പാർട്ടി മണ്ഡല പ്രസിഡന്റ് മാരായ  സ്റ്റീഫൻ ജോൺ റോയ് മലയിൽ പാർട്ടി സീനിയർ നേതാവ്  പ്രൊഫസർ ബേബി കാനാട്ട് , ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.എൽ എബ്രഹാം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ   പി എൻ രാമചന്ദ്രൻ പഞ്ചായത്ത് അംഗങ്ങളായ സിറിയക്  കല്ലട  , ജസീന്താ  പൈലി മേരി സജി പാർട്ടി നേതാക്കളായ സൈമൺ പരപ്പനാട്ട്, സണ്ണി വെട്ടുകല്ലേൽ സണ്ണി കുന്നുംപുറം സിബി കല്ലട , ടോമി ലൂക്കാ,  പ്രസാദ് ചെമ്മല . ജേക്കബ് സ്റ്റീഫൻ  എന്നിവർ നേതൃത്വം നൽകി. പാർട്ടിയുടെ വിവിധ വാർഡ് പ്രസിഡണ്ട്മാർ പോഷക സംഘടന ഭാരവാഹികൾ നിരവധി പാർട്ടി പ്രവർത്തകർ എന്നിവർ പ്രതിഷേധ ജ്വാലയിൽ  അണിചേർന്നു

Tags

Share this story

From Around the Web