കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സിന് പുതിയ സാരഥികൾ

 
Kcms

കച്ചേരിപ്പടി: കെസിഎംഎസ് അമ്പത്തഞ്ചാമത് ജനറല്‍ ബോഡി മീറ്റിങ് എറണാകുളം, കച്ചേരിപ്പടി ആശിര്‍ഭവനില്‍ വച്ച് ജൂണ്‍ ഒന്നിന് നടന്നു. 

യോഗത്തില്‍ 2026 - 29 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. 

കെസിഎംഎസ് ജനറല്‍ബോഡി യോഗം കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. കെസിഎംഎസ് പ്രസിഡന്റ് റവ. മദര്‍ ആര്‍ദ്ര ടകഇ അധ്യക്ഷയായിരുന്നു.

മാധ്യമ രംഗത്ത് സഭയ്ക്കും സമൂഹത്തിനും ഈ കാലഘട്ടത്തില്‍ സവിശേഷമായ രീതിയില്‍ സേവനം ചെയ്യുന്ന ദീപിക ദിനപ്പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍, റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കേരളകത്തോലിക്കാ സഭയുടെ വയനാട്, വിലങ്ങാട് പുനരധിവാസ ദൗത്യത്തിന് നേതൃത്വം നല്‍കിയ റവ. ഫാ. ജേക്കബ് മാവുങ്കല്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു. 

ബിഷപ്പ് ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജോണി പള്ളിവാതുക്കല്‍, റവ. ഡോ. ജോര്‍ജ്ജ് ആന്റണി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസാരിച്ചു.


റവ. ഫാ. ജോബി കൊച്ചുമുട്ടം പ്രസിഡന്റായും സി. ആനി ജോസ് സിഎസ്എന്‍ വൈസ് പ്രസിഡന്റായും ഫാ. പോളി ആന്റണി ഓസിഡി ട്രഷററായും സി. മരിയ ജസീന എസി, സി. മരീന ഞാറക്കല്ലേല്‍ എസ്എബിഎസ്, ഫാ. സൈമണ്‍ ചിറമേല്‍ എംസിബിഎസ് എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

Tags

Share this story

From Around the Web