കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സിന് പുതിയ സാരഥികൾ

 
222
കച്ചേരിപ്പടി: കെസിഎംഎസ് അമ്പത്തഞ്ചാമത് ജനറൽ ബോഡി മീറ്റിങ് എറണാകുളം, കച്ചേരിപ്പടി ആശിർഭവനിൽ വച്ച് ജൂൺ ഒന്നിന് നടന്നു. യോഗത്തിൽ 2026 - 29 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. കെസിഎംഎസ് ജനറൽബോഡി യോഗം കെസിബിസി റിലീജിയസ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് ഉദ്‌ഘാടനം ചെയ്തു. കെസിഎംഎസ് പ്രസിഡന്റ് റവ. മദർ ആർദ്ര SIC അധ്യക്ഷയായിരുന്നു.

മാധ്യമ രംഗത്ത് സഭയ്ക്കും സമൂഹത്തിനും ഈ കാലഘട്ടത്തിൽ സവിശേഷമായ രീതിയിൽ സേവനം ചെയ്യുന്ന ദീപിക ദിനപ്പത്രത്തിന്റെ മാനേജിങ് ഡയറക്ടർ, റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കേരളകത്തോലിക്കാ സഭയുടെ വയനാട്, വിലങ്ങാട് പുനരധിവാസ ദൗത്യത്തിന് നേതൃത്വം നൽകിയ റവ. ഫാ. ജേക്കബ് മാവുങ്കൽ എന്നിവരെ യോഗത്തിൽ ആദരിച്ചു. ബിഷപ്പ് ഡോ. ആന്റണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജോണി പള്ളിവാതുക്കൽ, റവ. ഡോ. ജോർജ്ജ് ആന്റണി തുടങ്ങിയവർ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസാരിച്ചു.

റവ. ഫാ. ജോബി കൊച്ചുമുട്ടം പ്രസിഡന്റായും സി. ആനി ജോസ് സി‌എസ്‌എന്‍ വൈസ് പ്രസിഡന്റായും ഫാ. പോളി ആന്റണി ഓ‌സി‌ഡി ട്രഷററായും സി. മരിയ ജസീന എ‌സി, സി. മരീന ഞാറക്കല്ലേൽ എസ്‌എ‌ബി‌എസ്, ഫാ. സൈമൺ ചിറമേൽ എം‌സി‌ബി‌എസ് എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

Tags

Share this story

From Around the Web