ഹെറിഫോഡില്‍ കേരള ക്രിസ്ത്യന്‍ എക്യുമിനിക്കല്‍ ഫെലോഷിപ്പ് ഉത്ഘാടനവും ഈസ്റ്റര്‍ സംഗമവും നടത്തി
ഹെറിഫോഡ്: അപ്പോസ്‌ത്തോലിക സഭകളുടെ നേതൃത്വത്തില്‍ ഹെറിഫോഡിലെ വിശ്വാസികളെ പങ്കെടുപ്പിച്ചു കൊണ്ട് കേരള ക്രിസ്ത്യന്‍ എക്യുമിനിക്കല്‍ ഫെലോഷിപ്പ് kCEFന്റെ ഉത്ഘാടനവും, ഈസ്റ്റര്‍ സംഗമവും നടന്നു.
18ശനിയാഴ്ച വൈകിട്ട് 3മണിയോടെ ആരംഭിച്ച പരിപാടികള്‍ രാത്രി 8.30തോടെ സമാപിച്ചു.
പൊതുസമ്മേളനം, കലാ പരിപാടികള്‍, വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ക്കും 20കൊല്ലങ്ങള്‍ യുകെയില്‍ പൂര്‍ത്തിയാക്കിയ ജ്യേഷ്ഠ സഹോദരങ്ങള്‍ക്കും ആദരവ് തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകി റവ. ഫാ:ജിബിന്‍ വാമറ്റത്തില്‍ അദ്ധ്യക്ഷത വഹിച്ചു.ബ്രിട്ടൻ വാർത്തകൾ
റവ :ഫാ : നോബിള്‍ ഏബ്രഹാംKCEF സോഷ്യല്‍ മീഡിയ പേജ് ഉത്ഘാടനം ചെയ്തു. റവ.ഫാ രെഞ്ചു സ്‌കറിയ KCEF -Herifod ഉത്ഘാടനം ചെയ്തു സംസാരിച്ചു. വന്ദ്യ വൈദീകരുടെ സാനിധ്യം സംഗമത്തിന് ആത്മീയ നിറവ് പകര്‍ന്നു. കൊച്ചു മാലാഖ ക്കുരുന്നുകളുടെ അവതരണ നൃത്തം, അന്യം നിന്നു പോകുന്ന ആദിമ ക്രൈസ്തവ കലാരൂപം മാര്‍ഗ്ഗം കളി അതീവ ഭംഗിയോടെ നീതു ജോണ്‍സണും സംഘവും വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ നിറഞ്ഞ കൈയ്യടിയോടെ കാണികള്‍ അത് ഹൃദയത്തിലേറ്റി.
വിശുദ്ധ വേദഗ്രന്ഥത്തില്‍ നിന്നടര്‍ത്തിയെടുത്ത 'സ്വര്‍ഗ്ഗ ത്തിന്റെ താക്കോല്‍ 'ലഘുനാടകം അവതരണ രീതിയില്‍ മികവു പുലര്‍ത്തി. 20ല്‍ പരം ഗായകര്‍ അണിനിരന്ന പ്രശ്സ്ത സംഗീത സംവിധായകന്‍ ജോബി ജോണി യുടെ നേതൃത്വത്തിലുള്ള മെഗാ ക്വയര്‍ സംഗമത്തെ സംഗീത സാന്ദ്രമാക്കി. ഹെറിഫോഡിലെ ഗായകരുടെ ഭക്തി ഗാനസുധയോടെ പരിപാടികള്‍ സമാപിച്ചു.
അരുണ്‍ ജോര്‍ജ്ജ്(PRO),സുബി തോമസ്, ഷൈലു ജോസ്, ഷാജന്‍ വര്‍ഗീസ്, ക്രിസിന്‍ ഐസക്ക് , സാജന്‍ ജോസഫ്, അനീഷ് വഞ്ചിത്താനം, ജസ്റ്റിന്‍ പള്ളിപ്പാടന്‍, അനൂപ് മത്തായി, . ഗ്ലെന്‍, എമില്‍ ഫിലിപ്പ്, ീ. ഷൈജോ കുര്യാക്കോസ്, ബിജു വര്‍ഗ്ഗീസ്, ഡെക്‌സി ഈപ്പന്‍ , അനീഷ ജസ്റ്റിന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ബിനോയ് സേവ്യര്‍ സ്വാഗതവും ജെയ്‌സണ്‍ ആറ്റുവാ നന്ദിയും രേഖപ്പെടുത്തി.
ഹെറിഫോഡിലെ സഭകളുടെ കൂട്ടായ്മയോടെ കൂടുതല്‍ ആത്മീയ പരിപാടികളുമായി സമൂഹത്തില്‍ പ്രകാശം പരത്തി KCEF ന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.
അനീഷ് ജോര്‍ജ്ജ്, സിതാര അനോഷ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.