കേരള കത്തോലിക്കാ മെത്രാന്‍ സമിതി സമ്മേളനം നാളെ മുതല്‍

 
cbc



കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) സമ്മേളനം നാളെ വൈകുന്നേരം അഞ്ചിന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും. 

അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഏഴുവരെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനമാണ്. ഫാ. ബിനോയി കരിമരുതുങ്കലാണ് ധ്യാനം നയിക്കുന്നത്. 

കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ ഏകദിന ദൈവശാസ്ത്ര സമ്മേളനം നാളെ രാവിലെ പത്തുമുതല്‍ വൈകുന്നേരം നാലുവരെ മൗണ്ട് സെന്റ് തോമസില്‍ നടക്കും.

പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധരുടെയും മധ്യസ്ഥതയെക്കുറിച്ചുള്ള ജനകീയ ഭക്തിയും സഭയുടെ പ്രബോധനങ്ങളും എന്നതാണു സമ്മേളനത്തിന്റെ മുഖ്യവിഷയം. 

കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. 

ഡോക്ട്രിനല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തും.

Tags

Share this story

From Around the Web