കേരള ബജറ്റ് ജനുവരി 29-ന്; 15-ാം നിയമസഭയുടെ അവസാന സമ്മേളനം 20 മുതൽ

 
SHAMSEER

തിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20-ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. 32 ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ജനുവരി 29-നാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് സ്പീക്കർ സമ്മേളനത്തിന്റെ വിശദമായ ഷെഡ്യൂൾ പുറത്തുവിട്ടത്.

അതേസമയം എം.എൽ.എ സ്ഥാനത്ത് നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തികളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെങ്കിലും, ചട്ടപ്രകാരം പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് പരാതി കൈമാറാൻ മറ്റൊരു സഭാംഗത്തിന്റെ പരാതി ആവശ്യമാണെന്ന് സ്പീക്കർ വ്യക്തമാക്കി. ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളല്ല സഭയുടെ അന്തസ് നിശ്ചയിക്കുന്നതെന്നും, എന്നാൽ ജനപ്രതിനിധികൾ സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണമെന്നും ജനം അവരിൽ നിന്ന് നല്ല പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നതെന്നും ഷംസീർ കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web