ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ലിയോപോള്‍ഡോ ഗിരേലിക്ക് കേരളത്തിന്റെ ഹൃദ്യമായ യാത്രയയപ്പ്
വത്തിക്കാന്‍സിറ്റി: ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ലിയോപോള്‍ഡോ ഗിരേലിക്ക് കേരളത്തിന്റെ ഹൃദ്യമായ യാത്രയയപ്പ്. ഇന്ത്യയില്‍ നിന്ന് ക്രോയേഷ്യയിലേക്ക് സ്ഥലംമാറിപ്പോകുന്ന അദ്ദേഹത്തിന് ന്യൂഡല്‍ഹിയിലെ വത്തിക്കാന്‍ കാര്യാലയത്തില്‍ വെച്ചാണ് കേരളം ഔദ്യോഗികമായി യാത്രയയപ്പ് നല്‍കിയത്. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ചടങ്ങില്‍ പങ്കെടുത്തു.
യാത്രയയപ്പിന്റെ ഭാഗമായി വരാപ്പുഴ അതിരൂപത പ്രത്യേകം രൂപകല്പന ചെയ്ത, ക്രിസ്റ്റലില്‍ ആലേഖനം ചെയ്ത വല്ലാര്‍പാടത്തമ്മയുടെ ചിത്രം ലിയോപോള്‍ഡോ ഗിരേലിക്ക് സമ്മാനിച്ചു. അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് മംഗളങ്ങള്‍ നേരുകയും ചെയ്തു.
വല്ലാര്‍പാടത്തമ്മയുടെ ചിത്രം ഏറെ ഇഷ്ടപ്പെട്ട ഗിരേലി, ഇത് രൂപകല്‍പ്പന ചെയ്ത വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിലിനോട് തന്റെ പ്രത്യേക നന്ദി അറിയിച്ചു.