ഡോ.കെ.ജെ.റീനയെ നീക്കിയ നടപടി സ്റ്റേ ചെയ്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്: സര്‍ക്കാര്‍ അപ്പീലില്‍ വിധി ഇന്ന്

 
dr rajeena

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഡോ.കെ.ജെ.റീനയെ നീക്കിയ നടപടി സ്റ്റേ ചെയ്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്തുള്ള സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.


 വൈകിട്ട് നാല് മണിക്ക് ജസ്റ്റിസുമാരായ അനില്‍.കെ.നരേന്ദ്രനും, എസ്.മുരളി കൃഷ്ണയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക. ഡോ. കെ.ജെ.റീനയുടെ ഡെപ്യൂട്ടേഷന്‍ കാലാവധി ഫെബ്രുവരിയില്‍ അവസാനിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. 


സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് ഡയറക്ടറെ മാറ്റി നിയമിച്ചത്. തതുല്യമായ പദവിയിലാണ് പുതിയ നിയമനമെന്നും സര്‍ക്കാര്‍ വാദിച്ചു. 

എന്നാല്‍ കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കേണ്ടത് ട്രൈബ്യൂണല്‍ ആണെന്നും, ഇടക്കാല ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമുണ്ടോയെന്ന് മാത്രമേ പരിശോധിക്കുകയുള്ളുവെന്നും കോടതിയും വ്യക്തമാക്കിയിരുന്നു.

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അനുകൂല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ റീന ഡിഎച്ച്എസ് ഓഫിസിലെത്തിയതും കസേര വിട്ടുകിട്ടാതെ മാറിയിരുന്ന നാടകീയ സംഭവങ്ങളും വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. 

തനിക്ക് ജോലി ചെയ്യാന്‍ പ്രത്യേക സീറ്റ് വേണമെന്ന് നിര്‍ബന്ധമില്ലെന്നായിരുന്നു ഡോ. റീനയുടെ നിലപാട്. അതേസമയം, ഭരണകാര്യങ്ങളുമായി മുന്നോട്ട് പോകുന്ന താത്കാലിക ഡയറക്ടര്‍ ഡോ. വി മീനാക്ഷി ലോങ്ങ് ലീവിന് നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവിറക്കിയിരുന്നു.
 

Tags

Share this story

From Around the Web