കെസിവൈഎം നടത്തുന്ന കേരള നവീകരണ യാത്രക്ക് തുടക്കമായി

​​​​​​​

 
kcym


കാസര്‍ഗോഡ്: കേരളത്തിന്റെ വികസനം യുവത്വത്തിന്റെ കണ്ണുകളിലൂടെ എന്ന ആപ്തവാക്യവുമായി കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്കു നടത്തുന്ന കേരള നവീകരണ യാത്ര വെള്ളക്കുണ്ടില്‍ തുടങ്ങി.  


ജാഥ ക്യാപ്റ്റനായ കെസി വൈഎം സംസ്ഥാന പ്രസിഡന്റ് എബിന്‍ കണിവയലിനു കണ്ണൂര്‍ സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറു പ്പശേരി പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.


സംസ്ഥാന സെക്രട്ടറി വിപിന്‍ ജോസഫ് വിഷയാവതരണം നടത്തി. കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിന്‍ വടക്കേക്കര അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ.ഡോ. ജോണ്‍സണ്‍ അന്ത്യാംകുളം, കെസിവൈഎം അതിരൂപത ഡയറക്ടര്‍ ഫാ. അഖില്‍ മുക്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.


ലഹരിക്കെതിരെ പോരാടുക, യുവജനമുന്നേറ്റം, വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ, മലയോര-തീരദേശ, ദളിത് വിഭാഗങ്ങളുടെ അവകാശ സംരക്ഷണം, ഭരണഘടനാ അവകാശം ഉറപ്പാക്കുക, കേരള വികസന രേഖ തയാറാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് യാത്ര നടത്തുന്നത്.


സമൂഹത്തിലെ നാനാതുറകളിലുമുള്ള വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നവീകരണ യാത്ര സംസ്ഥാനത്തെ 32 രൂപതകളിലൂടെയും കടന്നുപോയി സെപ്റ്റംബര്‍ ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും.

Tags

Share this story

From Around the Web