കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ 'യൂക്കാറ്റ് മെഗാ റൗണ്ട് എന്ന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
Jun 20, 2025, 20:46 IST

മാനന്തവാടി: കത്തോലിക്കാ സഭയുടെ വിശ്വാസം മനസിലാക്കാനും ജീവിതത്തില്‍ യുവാക്കളെ സഹായിക്കുന്ന മതബോധന ഗ്രന്ഥമായ യൂക്കാറ്റിനെപ്പറ്റി യുവജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ 'യൂക്കാറ്റ് മെഗാ റൗണ്ട് എന്ന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ജൂലൈ 27 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ദ്വാരക പാസ്റ്ററല്‍ സെന്ററിലാണ് മത്സരം. രണ്ട് പേരടങ്ങുന്ന ഒരു ടീമായി യുവാക്കള്‍ക്ക് പങ്കെടുക്കാനാകും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പഠന ഭാഗങ്ങള്‍ രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ കൈമാറുന്നതായിരിക്കും.
9061447647