പറവകള്‍ക്ക് ദാഹജലം നല്‍കുന്ന ജീവാമൃതം പദ്ധതിയുമായി കെസിവൈഎം
Updated: Apr 8, 2026, 18:05 IST
കൊച്ചി: വര്‍ദ്ധിച്ചുവരുന്ന വേനല്‍ച്ചൂടില്‍ ദാഹിച്ച് വലയുന്ന പക്ഷികള്‍ക്കായി വൃക്ഷശിഖരങ്ങളില്‍ മണ്‍ചട്ടികളില്‍ കുടിവെള്ളം കരുതുന്ന ‘ജീവാമൃതം’ പദ്ധതി കെസിവൈഎം തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.
പള്ളുരുത്തി ബ്രദേഴ്‌സ് ഓഫ് കൊത്തലങ്കോ ആശ്രമത്തില്‍ നടന്ന സമ്മേളനത്തില്‍ കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കാസി പൂപ്പന പദ്ധതി ഉദ്ഘാടനം ചെയതു. കെസിവൈഎം തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന അധ്യക്ഷത വഹിച്ചു.
കെസിവൈഎം തോപ്പുംപടി യൂണിറ്റ് ഡയറക്ടര്‍ ഫാ. എബിന്‍ സെബാസ്റ്റ്യന്‍ മരത്തിന്റെ ശിഖരത്തില്‍ പക്ഷികള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച മണ്‍കുടത്തില്‍ കുടിവെള്ളം നിറച്ച് പദ്ധതിക്ക് തുടക്കംകുറിച്ചു.
കെസിവൈഎം കൊച്ചി രൂപതാ പ്രസിഡന്റ് ഡാനിയ ആന്റണി, ബ്രദര്‍ ബിനോയ്, ബ്രദര്‍ ആന്റണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.