ജന്ദര്‍മന്ദിറിലെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കെസിവൈഎം

 
janthar mandir


കൊച്ചി: നീറ്റ്, സിബിഎസ്ഇ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി. 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്ദര്‍മന്ദിറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് കെസിവൈഎം സംസ്ഥാന സമിതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 

രാജ്യത്തെ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ഭാവി തന്നെ പ്രതിസന്ധിയിലാക്കുന്ന നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച, സിബിഎസ്ഇ പരീക്ഷ ക്രമക്കേട് തുടങ്ങിയവക്കെതിരെ കണ്ണടക്കുന്ന കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹമാണ്. 

ആശങ്കകള്‍ പരിഹരിക്കേണ്ടതിനു പകരം വിദ്യാര്‍ത്ഥി സമരങ്ങളെ  അടിച്ചമര്‍ത്തുന്ന നീക്കം മനുഷ്യത്വരഹിതവും ജനാധിപത്യത്തിന് നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയുമാണ്. ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്ന് കെസിവൈഎം സംസ്ഥാനസമിതി വ്യക്തമാക്കി.

കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, അസി. ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ നോര്‍ബര്‍ട്ട സിടിസി, പ്രസിഡന്റ് ഷിബിന്‍ ഷാജി, ജനറല്‍ സെക്രട്ടറി കാസി പൂപ്പന, വൈസ് പ്രസിഡന്റുമാരായ ആഗി മരിയ ജോസഫ്, സാം സണ്ണി, സെക്രട്ടറിമാരായ ധന്യ മോഹന്‍രാജ്, സെഞ്ചു ജേക്കബ്, പ്രിന്‍സി പീറ്റര്‍, ജോയല്‍ ജോണ്‍ റോയ്, ട്രഷറര്‍ ജെന്‍സണ്‍ ആല്‍ബി എന്നിവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web