പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ നടന്ന അതിക്രമത്തെ അപലപിച്ച് കെസിവൈഎം

​​​​​​​

 
kcym


കൊച്ചി: പള്ളുരുത്തി സെന്റ്‌റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ നടന്ന അതിക്രമത്തെയും അക്രമികള്‍ സ്‌കൂളില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച ഭീകരാന്തരീക്ഷത്തെയും കെസിവൈഎം (ലാറ്റിന്‍) അപലപിച്ചു.

 മതപരമായ ചിഹ്നം യൂണിഫോമിന്റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട്, സ്‌കൂളിന്റെ നിയമങ്ങള്‍ ലംഘിച്ച് ഒരുകൂട്ടം വര്‍ഗീയവാദികള്‍ സ്‌കൂളിലേക്ക് അതിക്രമിച്ചുകയറി ബഹളമുണ്ടാക്കിയത് തികച്ചും പ്രതിഷേധാര്‍ഹമാണ്.

വിദ്യാഭ്യാസം, അച്ചടക്കം, മതേതരമായ അന്തരീക്ഷം എന്നിവയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം യാതൊരു കാരണവശാലും അനുവദിക്കാനാവില്ല. 

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താനും അധികാരികള്‍ ശ്രദ്ധിക്കണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം ഏതായിരിക്കണമെന്നു നിശ്ചയിക്കുന്ന തിന് മാനേജ്‌മെന്റ്‌റിന് പൂര്‍ണ അധികാരമുണ്ടെന്ന് നേരത്തേ കേരള ഹൈക്കോടതി വിധിയുണ്ട്. 

2018 ല്‍ ജസ്റ്റീസ് മുഹമ്മദ് മുഷ്താഖാണ് ഈ വിഷയത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കര്‍ണാടക ഹൈക്കോടതിയില്‍നിന്ന് 2022ല്‍ സമാനമായ ഉത്തരവുണ്ടായിരുന്നു.

Tags

Share this story

From Around the Web