പരിസ്ഥിതി ദിനാചരണവുമായി കെസിവൈഎം
നെയ്യാറ്റിന്‍കര: കെസിവൈഎം സംസ്ഥാന സമിതി യുടെ നേതൃത്വത്തില്‍ വെള്ളറട കര്‍മ്മലമാതാ കുരിശുമലയില്‍ നടത്തിയ പരിസ്ഥിതി ദിനാചരണം ‘ഭൂമിക’ കാട്ടാക്കട എംഎല്‍എ എം.ആര്‍ ബൈജു ഉദ്ഘാടനം ചെയ്തു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ഷാജി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മലങ്കര കത്തോലിക്കാ സഭയുടെ കൂരിയാ മെത്രാന്‍ ഡോ. ആന്റണി മാര്‍ സില്‍വാനോസ് മുഖ്യാഥിതി ആ യിരുന്നു.
യുവജനങ്ങള്‍ പ്രകൃതിയുടെ കാവല്‍ക്കാര്‍ എന്ന ആശയത്തെ മുന്‍നിര്‍ത്തി സംഘടിപ്പിച്ച സമ്മേള നത്തില്‍ കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടന്‍ കളപ്പുരക്കല്‍ വിഷയാവതരണം നടത്തി.
കെസിവൈഎം ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, കുരിശുമല റെക്ടര്‍ ഫാ. വിന്‍സെന്റ് കെ. പീറ്റര്‍, കെസിവൈഎം നെയ്യാറ്റിന്‍കര രൂപത അസി. ഡയറക്ടര്‍ ഫാ. ജിബിന്‍രാജ്, കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കാസി പൂപ്പന, സമിതി അംഗങ്ങളായ സെഞ്ചു ജേക്കബ്, പ്രിന്‍സി പീറ്റര്‍, ജെന്‍സണ്‍ ആല്‍ബി, ജോയല്‍ ജോണ്‍ റോയ്, ധന്യ മോഹന്‍രാജ്, അരുണ്‍രാജ് സി.എസ്, ജോജി ടെന്നിസണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.