കെസിബിസിയുടെ ശൈത്യകാല സമ്മേളനം ഇന്നു മുതല്‍
Dec 11, 2025, 11:01 IST
കൊച്ചി: കെസിബിസിയുടെ ശൈത്യകാല സമ്മേളനം ഇന്നും നാളെയും പാലാരിവട്ടം പിഒസിയിൽ നടക്കും.
2026-28 കാലഘട്ടത്തിലേക്കുള്ള കെസിബിസി ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സമ്മേളനത്തിലുണ്ടാകും.
ആഗോളസഭയിൽ ആചരിച്ചുവരുന്ന പ്രത്യാശയുടെ ജൂബിലിയുടെ ഭാഗമായുള്ള കേരളസഭയിലെ ആഘോഷം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് എല്ലാ മെത്രാന്മാരും ചേർന്നുള്ള സമൂഹ ദിവ്യബലിയോടെ പിഒസിയിൽ നടക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. തോമസ് തറയിൽ അ റിയിച്ചു.