ആര്‍ച്ചുബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തില്‍  കെസിബി സി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

 
THOOMUKUZHY


കൊച്ചി: ആര്‍ച്ചുബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.


സൗമ്യമായ വ്യക്തിത്വവും തീക്ഷ്ണമായ വിശ്വാസജീവിതവും സാമൂഹിക നന്മ ലക്ഷ്യമാക്കിയുള്ള കര്‍മ്മകുശലതയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. 

കേരളത്തിലെ മൂന്ന് രൂപതക ളിലെ നിസ്വാര്‍ത്ഥമായ ഇടയധര്‍മ്മത്തിലൂടെയും ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന് ആറ് വര്‍ഷം മികവുറ്റ നേതൃത്വം നല്‍കിയും ആഗോള സഭയില്‍ സ്തുത്യര്‍ഹമായി സേവനം ചെയ്യുന്ന ക്രിസ്തുദാസി സന്യാസിനി സമൂഹത്തെ രൂപപ്പെടുത്തി വളര്‍ത്തിയും മാര്‍ തൂങ്കുഴി സമാനതകളില്ലാതെ പ്രവര്‍ത്തിച്ചു.


എല്ലാവരെയും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ വാത്സല്യമുള്ള ഇടയന്‍ എന്ന വിശേഷണം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും ക്രിസ്തു സാക്ഷ്യത്തിനുമുള്ള ആദരവാണെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ അനുസ്മരിച്ചു.

തൃശൂര്‍ അതിരൂപത, മാനന്തവാടി, താമരശേരി എന്നീ രൂപതകളുടെയും, ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെയും ദുഃഖ ത്തില്‍ കെസിബിസി പങ്കുചേരുകയും പ്രാര്‍ത്ഥനയും അനുശോചനവും അറിയിക്കുകയും ചെയ്യുന്നു എന്ന് അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
 

Tags

Share this story

From Around the Web