എല്ലാ മലയാളികള്‍ക്കും കെസിബിസി ഐശ്വര്യപൂര്‍ണമായ ഓണാശംസകള്‍ നേര്‍ന്നു

കൊച്ചി: എല്ലാ മലയാളികള്‍ക്കും കെസിബിസി ഐശ്വര്യപൂര്‍ണമായ ഓണാശംസകള്‍ നേര്‍ന്നു. സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരുമയുടെ തുമാകട്ടെ മലയാളികളായ നമ്മുടെ ഓണാഘോഷ ങ്ങളെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, വൈസ് പ്രസിഡന്റ് മാര്‍ പോളി കണ്ണൂക്കാടന്‍, സെക്രട്ടറി ജനറല്‍ ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ ആശംസിച്ചു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘര്‍ഷാവസ്ഥയില്‍ ദുരിതം അനുഭവിക്കുന്ന എല്ലാ സഹോദരങ്ങള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കാം. മതസാമുദായിക പരിഗണനകള്‍ക്കുപരിയായ മാനവ സാഹോദര്യവും ഐക്യവും സ്‌നേഹവും സമാധാ നവും നന്മയും ദേശസ്‌നേഹവും പങ്കുവയ്ക്കാനും വളര്‍ത്താനും ഓണാഘോഷങ്ങളിലൂടെ സാധിക്കട്ടെ.
നന്മയുടെയും സമൃദ്ധിയുടെയും ഗതകാലസ്മ രണകളാണ് മാനവസംസ്‌കാരത്തെ രൂപപ്പെടുത്തു ന്നതെന്നും അത്തരം ഒരു നല്ല ഓര്‍മ്മപ്പെടുത്തലാണ് ഓണത്തെക്കുറിച്ചുള്ളതെന്നും കള്ളവും ചതിയുമി ല്ലാത്ത നല്ല നാളയെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന മഹാബലി ആഖ്യാനം എല്ലാക്കാലവും പ്രസക്തമാണെന്നും ആശംസാ സന്ദേശത്തില്‍ പറഞ്ഞു.