കെസിബിസി ബൈബിള്‍ ക്ലാസുകള്‍ ആരംഭിക്കുന്നു
കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്‍ പാലാരിവട്ടം പിഒസിയില്‍ വച്ച് എല്ലാ ബുധ നാഴ്ചകളിലും ബൈബിള്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. ബൈബിളിനെക്കുറിച്ചുള്ള ശരിയായ അറിവും വ്യാഖ്യാനവും ഈ ക്ലാസുകള്‍ ലക്ഷ്യം വയ്ക്കുന്നു. പഴയനിയമ പുസ്തകങ്ങളുടെ പ്രസക്തി എന്ന വിഷയമാണ് ഈ വര്‍ഷത്തെ ക്ലാസുകളുടെ മുഖ്യ പ്രമേയം.
ഈ വര്‍ഷത്തെ ആദ്യബാച്ചിന്റെ ഉദ്ഘാടനം കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു.
ജൂണ്‍ 10ന് ആദ്യ ബാച്ചിന്റെ ക്ലാസുകള്‍ ആരംഭിക്കും. കേരളത്തിലെ പ്രശസ്ത ബൈബിള്‍ പണ്ഡിതന്മാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. 2027 മാര്‍ച്ചില്‍ ക്ലാസുകളുടെ സമാപനത്തില്‍ കെസിബിസി യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്യും.
ബുധനാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 5.45മുതല്‍ 7.30വരെ ക്ലാസ്. കോഴ്‌സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കു ന്നവര്‍ പാലാരിവട്ടം പിഒസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.