കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ദ്വിദിന പഠനക്യാമ്പിന് തുടക്കം

 
kcbc

കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന ദ്വിദിന പഠനക്യാമ്പ് മുന്‍ നിയമസഭാ സ്പീക്കര്‍ വി.എം. സുധീരന്‍ പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് മദ്യനയം എത്രയും വേഗത്തില്‍ പ്രഖ്യാപിക്കണമെന്നും പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്നുകള്‍ക്കെതിരേ മാത്രമല്ല, മദ്യവ്യാപനത്തിനെതിരേയും സമാന്തരമായി പ്രവര്‍ത്തിക്കുന്നതാകണം ഓപ്പറേഷന്‍ തൂഫാന്‍. മദ്യലഹ രിക്കെതിരായി ആസൂത്രിതമായി സര്‍ക്കാര്‍ മുന്നോട്ടു പോകണം. മുഖ്യമന്ത്രി വി.ഡി. സതീശനിലും മന്ത്രി എം. ലിജുവിലും ഏറെ വിശ്വാസമുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട് ജനവികാരവും ജനപക്ഷനയവും വസ്തുതകളും ചൂണ്ടിക്കാണിക്കാന്‍ മദ്യവിരുദ്ധസമിതി പ്രവര്‍ത്തിക്കുന്നുണ്ട് -വി. എം. സുധീരന്‍ പറഞ്ഞു.

കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് സൈജു, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, സി.എക്‌സ്. ബോണി, അന്തോണിക്കുട്ടി ചെതലന്‍, വി.ഡി. രാജു, ദീപ്തി മേരി, എ.ജെ. ഡിക്രൂസ്, കെ.പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30ന് മന്ത്രി മോന്‍സ് ജോസഫ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസാദ് കുരുവിള, ഫാ. ഡോ. അനൂപ് കളത്തിത്തറ, അ ഡ്വ. ചാര്‍ളി പോള്‍, ഫാ. ദേവസി പന്തല്ലൂക്കാരന്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.

Tags

Share this story

From Around the Web