ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യവുമായി കെസിബിസി മദ്യവിരുദ്ധ സമിതി

 
fg

എറണാകുളം: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി  വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സമ്മേളനം നടത്തി. എറണാകുളം ഫാമിലി വെല്‍ഫെയര്‍ സെന്ററില്‍ നടന്ന സമ്മേളനം സര്‍ക്കാര്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

വരാപ്പുഴ അതിരൂപത മദ്യ-ലഹരി വിരുദ്ധ സമിതി പ്രസിഡന്റ് ഡിക്സന്‍ റോഡ്രിഗ്സ് അധ്യക്ഷത വഹിച്ചു. ബ്രദര്‍ അലക്സ് മൂല്ലാംപറമ്പില്‍, അതിരൂപത വൈസ് പ്രസിഡന്റ് ജെസി ഷാജി, അഡ്വ. മേരി ഗ്രേയ്സ്, രൂപത ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 

Tags

Share this story

From Around the Web