രണ്ടില്‍ കൂടുതല്‍ മക്കളുണ്ടെങ്കിലും പ്രസവാവധി നല്‍കണമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കെസിബിസി പ്രോലൈഫ് സമിതി

കൊച്ചി: രണ്ടില്‍ കൂടുതല്‍ മക്കളുണ്ടെങ്കിലും പ്രസവാവധി നല്‍കണമെന്ന സുപ്രീം കോടതി വിധിയെ കെസിബിസി പ്രോലൈഫ് സമിതി സ്വാഗതം ചെയ്തു.
വലിയ കുടുംബങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ അമ്മമാര്‍ക്ക് ആശ്വാസകരമായ വിധിയാണു സുപ്രീംകോടതി നല്‍കിയിരിക്കുന്നതെന്നു സമിതി ചൂണ്ടിക്കാട്ടി.ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ല്‍ മാതൃത്വാവകാശത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.
അതില്‍ പ്രസവാവധിക്കുള്ള അവകാശവും ഉള്‍പ്പെടുന്നുണ്ട്. രണ്ടാമത്തെ വിവാഹത്തിലെ മൂന്നാമത്തെ കുഞ്ഞാണെങ്കിലും പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്നും അതിനുള്ള അവകാശം നിഷേധിക്കാനാകില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
പ്രസവാവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാരിയായ ഉമാദേവിയും തമിഴ്നാട് സര്‍ക്കാരുമായുള്ള കേസിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കേസി ല്‍ രണ്ടു മാസത്തിനകം പ്രസാവാനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും തമിഴ്നാട് സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു.
എല്ലാ സംസ്ഥാനങ്ങളിലും സുപ്രീംകോടതി വിധിക്കനുസരിച്ച് നിയമഭേദഗതികള്‍ കൊണ്ടുവരണമെന്നും കെസിബിസി പ്രോലൈഫ് സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, പ്രസിഡന്റ് ജോണ്‍സണ്‍ ചൂരേപറമ്പില്‍, ജനറല്‍ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.