കസാഖ്സ്ഥാനില്‍ കത്തോലിക്കാ സഭ പ്രാദേശികവല്‍ക്കരണത്തിലേക്ക്: തദ്ദേശീയ സംസ്‌കാരവും ഭാഷയും തഴച്ചുവളരുന്നു

 
church koodasha


കസാഖ്സ്ഥാനിലെ കത്തോലിക്കാ സഭ തങ്ങളുടെ വിദേശ പാരമ്പര്യങ്ങളില്‍ നിന്ന് മാറി തനത് സംസ്‌കാരത്തിലേക്കും ഭാഷയിലേക്കും വളരുന്നതായി റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തെ സഭയുടെ ഭാവി ഇനി പ്രാദേശിക കസാഖ് ജനതയിലാണ് കുടികൊള്ളുന്നതെന്ന് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസിന്റെ നാഷണല്‍ ഡയറക്ടറും മിഷനറി വൈദികനുമായ ഫാ. ഗബ്രിയേല്‍ വ്യക്തമാക്കി.

 അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ 'ഫിഡെസിനോട്' സംസാരിക്കവെയാണ് അദ്ദേഹം സഭയിലുണ്ടാകുന്ന ഈ നിര്‍ണ്ണായക മാറ്റങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

Tags

Share this story

From Around the Web