നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ കവിയൂര്‍ സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ചില്‍ വിശുദ്ധ സംസര്‍ഗ്ഗ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍

 
Csi 2

ക്രൈസ്റ്റ് ചര്‍ച്ചില്‍ മെയ് 24 നു വിശുദ്ധ സംസര്‍ഗ്ഗ ശുശ്രൂഷയ്ക്ക് ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ നേതൃത്വം നല്‍കി. 


ദൈവാലയത്തിന് ഉള്‍ഭാഗവും ചുറ്റുപാടും നവീകരിച്ച ശേഷമുള്ള പ്രസ്തുത ആരാധനയ്ക്ക് നേതൃത്വം നല്‍കുവാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നതായി ബിഷപ്പ് രേഖപ്പെടുത്തി.

പുതുതായി നിര്‍മ്മിച്ച മദ്ബഹ, ആര്‍ച്ച് ഉള്‍പ്പെടെ നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഏകദേശം 30 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

അതിനു ചുക്കാന്‍ പിടിച്ച ഇടവക വികാരി റവ. സി.സി. സാബു, ചര്‍ച്ച് കമ്മിറ്റി, ബില്‍ഡിംഗ് കമ്മിറ്റി എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു.

Tags

Share this story

From Around the Web