കാവാലം സി.എസ്.ഐ. സഭയില്‍ എപ്പിസ്‌കോപ്പല്‍ സന്ദര്‍ശനവും സ്ഥിരീകരണ ശുശ്രൂഷയും ശ്രദ്ധേയമായി; നിയുക്ത കുട്ടനാട് എം.എല്‍.എ. റെജി ചെറിയാനെ ആദരിച്ചു
കാവാലം സി.എസ്.ഐ. സഭയില്‍ എപ്പിസ്‌കോപ്പല്‍ സന്ദര്‍ശനവും സ്ഥിരീകരണ ശുശ്രൂഷയും ശ്രദ്ധേയമായി; നിയുക്ത കുട്ടനാട് എം.എല്‍.എ. റെജി ചെറിയാനെ ആദരിച്ചു
പള്ളം: വൈദിക ജില്ലയില്‍ കാവാലം സി.എസ്.ഐ. സെയിന്റ് മാര്‍ക്‌സ് സഭയില്‍ മെയ് 09 ന് നടന്ന സ്ഥിരീകരണ ശുശ്രൂഷയ്ക്ക് ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ നേതൃത്വം നല്‍കി.
കാവാലം, വേണാട്ട്കാട്, കുന്നംകരി എന്നീ സഭകളില്‍ നിന്നും 39 പേര്‍ പ്രതിഷ്ഠിക്കപ്പെട്ട് സഭയുടെ പൂര്‍ണ്ണ അംഗത്വത്തിലേക്ക് പ്രവേശിച്ചു.
ശുശ്രൂഷയ്ക്ക് മുന്നോടിയായി പുതുതായി പണികഴിപ്പിച്ച ദൈവാലയത്തിന്റെ ചുറ്റുമതിലും ഗേറ്റും കൊടിമരവും പ്രതിഷ്ഠിച്ച് വേര്‍തിരിച്ചു. എപ്പിസ്‌കോപ്പല്‍ സന്ദര്‍ശനവുമായി കൂടി ക്രമീകരിച്ച പ്രസ്തുത ശുശ്രൂഷയിലേക്ക് മഹായിടവക അധ്യക്ഷന് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.
ആരാധനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിന് അധ്യക്ഷത വഹിച്ച ബിഷപ്പ്, യോഗം ഉദ്ഘാടനം ചെയ്ത നിയുക്ത കുട്ടനാട് എം.എല്‍.എ. റെജി ചെറിയാന്‍ എം.എല്‍.എ - യ്ക്ക് പ്രത്യേക ആദരവും അനുമോദനവും നല്‍കി.
വളരെ ഭംഗിയായി ആരാധനയും മറ്റും ക്രമീകരിക്കുകയും കഴിഞ്ഞ വര്‍ഷങ്ങളിലെ കാവാലം ഇടവകയിലെ ശുശ്രൂഷയ്ക്കുശേഷം ഉപരിപഠനത്തിനായി പോകുകയും ചെയ്യുന്ന റവ. കിഷോര്‍ കെ. പൊങ്ങന്‍പാറയെയും, ചര്‍ച്ച് കമ്മിറ്റിയേയും ബിഷപ്പ് അഭിനന്ദിച്ചു.